ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം തുടരുകയില്ലെന്ന നിലപാടിലുറച്ച് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം തുറക്കുകയില്ലെന്നും അടഞ്ഞത് അങ്ങനെ തന്നെ തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെതിരായ കോണ്‍ഗ്രസ് നിലപാടിനെ അഭിനന്ദിക്കുന്നു. മാണിയുടെ യുഡിഎഫ് പ്രവേശനത്തെകുറിച്ച് തത്കാലം ചര്‍ച്ച ചെയ്യുന്നില്ലെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.