കമൽഹാസനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

230

ചെന്നൈ∙ വീഴ്ചയിൽ പരുക്കേറ്റതിനെത്തുടർന്ന് നടൻ കമൽഹാസനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫിസ് മുറിയിൽ ഇന്നു രാവിലെയാണ് വീണത്. വീഴ്ചയിൽ വലതുകാലിനു പരുക്കേറ്റു. തെന്നിവീണതാണെന്ന് അറിയുന്നു. ശസ്ത്രക്രിയ വേണ്ടിവന്നേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

NO COMMENTS

LEAVE A REPLY