ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍

204

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സോഷ്യല്‍മീഡിയകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. നിരോധനം ആവിഷ്ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍ പ്രശ്നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎന്‍ വ്യക്തമാക്കി. ഏപ്രില്‍ 17നാണ് കശ്മീരില്‍ ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെ 22ഓളം സോഷ്യല്‍മീഡിയയ്ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സൈന്യം കശ്മീര്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ജമ്മുവില്‍ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിച്ചത്.
നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും കശ്മീര്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. പാകിസ്ഥാന്‍, സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നുള്ള ചാനലുകളാണ് നടപടി ആവശ്യപ്പട്ടതില്‍ കൂടുതലും. പാക്, സൗദി ചാനലുകളുടെ പ്രക്ഷേപണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY