ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമക്കേട് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു രണ്ട് ദിവസത്തെ സമയം തിരഞ്ഞടുപ്പു കമ്മീഷന്‍ അനുവദിച്ചു. അടുത്തയാഴ്ച ഏതെങ്കിലും രണ്ട് ദിവസം ഇതിനായി നിശ്ചയിക്കും. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞടുപ്പു കമ്മീഷന്‍ ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 16 പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിന് കമ്മീഷന്‍ വിളിച്ചിരുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ യോഗം വിളിച്ചത്.