കൊല്ലം നല്ലിലയിൽ ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹർത്താൽ

167

കൊല്ലം: ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹർത്താൽ. കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തിലെ നല്ലിലയിലാണ് ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹർത്താൽ നടത്തിയത്. വർഷങ്ങളായി പ്രദേശത്ത് പ്രവർത്തിക്കുന്ന ഇറച്ചി വിൽപനശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർത്താൽ. കടയ്ക്ക് ലൈസൻസില്ലെന്നും അതിനാൽ അടച്ചുപൂട്ടണമെന്നുമാണ് ബിജെപിയുടെ ആവശ്യം. പഞ്ചായത്ത് അധികൃതർ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. അതേസമയം ബിജെപിയുടെ ബീഫ് ഹർത്താലിനെതിരെ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചാണ് സി.പി.എം ഹർത്താലിനെ നേരിട്ടത്. സി.പി.എം നെടുമ്പന ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐയുമാണ് ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. അതേസമയം, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സി.പി.എം പറഞ്ഞു.

NO COMMENTS

LEAVE A REPLY