കൊണ്ടോട്ടി : ഇലക്ടോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബൂദാബിയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് ഡയറക്റ്ററേറ്റീവ് ഓഫ് റവന്യൂ ഇൻഡലിജൻസ്(ഡിആർഐ)സംഘം പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി മുസ്തഫ അറസ്റ്റിലായി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഉടനെ മുസ്തഫയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ബാഗേജ് പരിശോധിച്ചപ്പോഴാണ് ഇതിനകത്തുണ്ടായിരുന്ന കാറിന്റെ ഇലക്ട്രിക് ഹൈഡ്രോളിക് ജാക്കിയുടേയും, വോൾട്ടേജ് കണ്‍വേർട്ടർ ട്രാൻസ്ഫോർമറിനകത്തും സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടത്. പിടിയിലായ മുസ്തഫ സ്വർണക്കടത്തിന്റെ കരിയറാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡിആർഐ അന്വേഷണം ആരംഭിച്ചു.