മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വീണ്ടും റെക്കാഡ് നേട്ടം. മേയ് അഞ്ചിന് അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം കരുതല്‍ ശേഖരം 298.5 കോടി ഡോളര്‍ ഉയര്‍ന്ന് 37,571 കോടി ഡോളറിലെത്തി. വിദേശ കറന്‍സികളുടെ ആസ്തിയില്‍ വന്ന ഉയര്‍ച്ചയാണ് കരുതല്‍ ശേഖരത്തിലെ വര്‍ദ്ധനവിന് കാരണം. കഴിഞ്ഞ അവലോകന വാരത്തില്‍, വിദേശ കറന്‍സികളുടെ ആസ്തി 247.4 കോടി ഡോളര്‍ വര്‍ദ്ധിച്ച് 35,153 കോടി ഡോളറായി ഉയര്‍ന്നു. കൂടാതെ സ്വര്‍ണത്തിന്റെ ശേഖരത്തിലും 56.99 കോടി ഡോളര്‍ ഉയര്‍ന്ന് 2043.8 കോടി ഡോളറിലെത്തിയിരുന്നു.