ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡൽഹിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് യുവമോർച്ചയുടെ ഭീഷണി. കണ്ണൂരിൽ ബിജെപിക്കെതിരെ അക്രമം തുടർന്നാൽ കോടിയേരിക്കെതിരേ പ്രതിഷേധിക്കുമെന്നാണ് ഡൽഹി യുവമോർച്ച നേതാവ് സുനിൽ യാദവ് ഭീഷണി മുഴക്കുന്നത്. ബിജെപി ഡൽഹി കേരള ഹൗസിനുമുന്നിൽ സംഘടിപ്പിച്ച യോഗത്തിലായിരുന്നു യുവമോർച്ച നേതാവിന്റെ ഭീഷണി. മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി സമാനമായ ഭീഷണി ഉയർത്തിയിരുന്നു. മംഗലാപുരത്ത് നടക്കുന്ന പരിപാടിയിൽ പിണറായിയെ തടയുമെന്നായിരുന്നു ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ ഭീഷണി.