പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം നല്‍കണം : നിതീഷ് കുമാര്‍

210

ന്യൂഡല്‍ഹി : പ്രണബ് മുഖര്‍ജിക്ക് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്. പ്രണബ് മുഖര്‍ജി രണ്ടാമതും രാഷ്ട്രപതി സ്ഥാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കും. നിലവില്‍ അദ്ദേഹം രാഷ്ട്രപതിയാകുകയാണ് നല്ലതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരായ വിശാലസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിതീഷ് പുകഴ്ത്തുകയും ചെയ്തു. ഭരണകക്ഷി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലായിലാണ് അവസാനിക്കുന്നത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തലസ്ഥാനത്ത് ചൂടുപിടിക്കുന്നതിനിടെയാണ് നിതീഷ് കുമാറിന്റെ പ്രസ്താവന. കോണ്‍ഗ്രസ് പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിപ്പിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള തയ്യാറെടുപ്പിലാണ് . ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വരും ദിവസങ്ങളിലായി ബിഎസ്പി നേതാവ് മായവതി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി നേരത്തെ ഭരണകക്ഷിയായ ശിവസേന രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY