ന്യൂഡൽഹി : പഞ്ചസാര സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. എന്നാൽ അന്ത്യോദയ, അന്നയോജന പ്രകാരമുള്ള സബ്സിഡി തുടരുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. പാവപ്പെട്ടവരിൽ പാവപ്പെട്ട കുടുംബത്തിന് ഒരു കിലോ പഞ്ചസാരയാണ് നിലവിൽ സബ്സിഡി നിരക്കിൽ നൽകുന്നത്. വിലക്കയറ്റം പിടിച്ചു നിർത്താനും പൂഴ്ത്തിവയ്പ്പ് തടയാനുമുള്ള നടപടികൾ ഊർജിതമാക്കിയതായും കേന്ദ്ര മന്ത്രി അറിയിച്ചു.