എറണാകുളം : അനധികൃതമായി കടത്താൻ ശ്രമിച്ച മൂന്നു ലക്ഷം രൂപയുടെ വിദേശമദ്യം പിടികൂടി. എറണാകുളം കലൂർ പൊറ്റക്കുഴിയിലാണ് വൻ മദ്യക്കടത്ത് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. പൊറ്റക്കുഴി സ്വദേശി മോൻസി, തൃപ്പുണിത്തുറ സ്വദേശി രാജിവ് എന്നിവരാണ് അറസ്റ്റിലായത്.