ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജിഎസ്ടി ബില്‍ പാസാക്കി

325

ലക്നോ : ഉത്തർപ്രദേശ് സർക്കാർ ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) ബിൽ പാസായി. ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസംഗത്തിന് ശേഷമാണ് ജിഎസ്ടി ബിൽ പാസാക്കിയത്. രാജ്യത്തിന്‍റെ സാന്പത്തിക പുരോഗതിക്ക് ജിഎസ്ടി ഏറ്റവും വലിയ ബില്ലാണ്. സംസ്ഥാനത്തെ മുൻഗാമിയായ സർക്കാർ ജിഎസ്ടി അംഗീകരിക്കുകയും ചെയ്തുവെന്ന് ജിഎസ്ടിയുടെ ബിൽ അവതരിപ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു. നികുതി ഇളവുകൾ പരിശോധിക്കപ്പെടുമെന്നു ജിഎസ്ടി ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

NO COMMENTS

LEAVE A REPLY