കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി. സിബിഎസ്.ഇയിലെ പത്താംക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. ജൂണ്‍ അഞ്ച് വരെയാണ് സിംഗിള്‍ ബെഞ്ച് സമയം നീട്ടിക്കൊടുത്തിട്ടുള്ളത്. സിബിഎസ്‌ഇയോട് ഉടന്‍ ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കുകയോ അപേക്ഷാ തീയതി നീട്ടി നല്‍കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ മെയ് 22 ആണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.