മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 76.17 പോയന്റ് നേട്ടത്തില്‍ 30658.77ലും നിഫ്റ്റി 13.50 പോയന്റ് ഉയര്‍ന്ന് 9525.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1257 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1538 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയവ നേട്ടത്തിലും അദാനി പോര്‍ട്സ്, വിപ്രോ, ടെക് മഹീന്ദ്ര, എസിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.