തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയ എല്‍ഡിഎഫ് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യുഡിഎഫിന്റെ കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയപ്പോള്‍ അതിനെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞവരാണ് അതെല്ലാം വിസ്മരിച്ചുകൊണ്ട് ഇപ്പോള്‍ ബാലകൃഷ്ണപിള്ളയെ ചെയര്‍മാനാക്കിയിരിക്കുന്നത്. യുഡിഎഫ് കാലത്ത് പിള്ളയുടെ നിയമനത്തെ എതിര്‍ത്ത വിഎസ് അച്യുതാനന്ദന് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ തീരുമാനത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ചെന്നിത്തല പറഞ്ഞു.