ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന് തടവിലാക്കിയ കുല്ഭൂഷന് ജാദവിനെ വധിക്കരുതെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്. കേസില്‍ അന്തിമ വിധി വരുന്നത് വരെ കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കരുടെന്നും കുല്ഭൂഷന് നിയമസഹായവും നയതന്ത്ര സഹായവും നല്‍കാനുള്ള എല്ലാ അവകാശവും ഇന്ത്യക്ക് ഉണ്ടെന്നും ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു. കേസില്‍ ഇന്ത്യക്ക് കക്ഷി ചേരാനാവില്ലെന്ന മുന്‍ വാദത്തില്‍ തന്നെ വിധിക്ക് ശേഷവും പാകിസ്ഥാന് ഉറച്ച് നില്‍ക്കുകയാണ്. വിഷയം അന്തരാഷ്ട്ര കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന പാകിസ്ഥാന്റെ വാദം കോടതി തള്ളിയിരുന്നു. വിയന്ന കണ്വെന്ഷന് പ്രകാരം കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാമെന്നും തുടക്കം മുതല്‍ പാകിസ്ഥാന് മുന്‍വിധിയോടെയാണ് കേസ് മുന്നോട്ട് കൊണ്ടുപോയതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പട്ടാള കോടതിക്ക് പുറത്ത് സാധാരണ കോടതിയില്‍ കേസ് പാകിസ്ഥാന് വിചാരണ ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും കുല്ഭൂഷന് വേണമെങ്കില്‍ ദയാഹര്‍ജി നല്‍കാമെന്നുമാണ് പാകിസ്ഥാന്റെ നിലപാട്.