റിയാദില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

245

കോട്ടയം: റിയാദില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. അടിച്ചിറ പാറയില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ സലിം ഇബ്രാഹിം (43) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറു മണിക്കാണ് ഇതു സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സലീം റിയാദിലാണ്. നിയമപരമായ നടപടികള്‍ക്ക് ശേഷം അടുത്ത ദിവസം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യ: ഖദീജ, മക്കള്‍: മുഹമ്മദ് സബാഹ് (പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്) മുഹമ്മദ് സഹദ്( പത്താം ക്ലാസ്‌വിദ്യാര്‍ഥി) സാദിയ ഫാത്തിമ. മാതാവ്, ഖദീജ.

NO COMMENTS

LEAVE A REPLY