ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ള്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് പി​ന്‍​വ​ലി​ച്ചു

222

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ള്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഒഴിവാക്കി.
ക​യ​റ്റ​ത്തി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം പി​ന്നോ​ട്ട് ഉ​രു​ളാ​തെ വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ക്കു​ക, പി​ന്നോ​ട്ടെ​ടു​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​ക, എ​ന്നി​വ​യാ​ണ് ഒഴിവാക്കിയ​ത്. ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​ത്. സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ്രൈ​വിം​ഗ് സ്​കൂ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​രി​ഷ്ക്ക​രി​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റാ​ണ് ന​ട​ക്കു​ക. ട്രാ​ക്ക് വേ​ര്‍​തി​രി​ക്കു​ന്ന​തി​നു​ള്ള ക​മ്ബി​ക​ളു​ടെ നീ​ളം 75 സെ​ന്‍റീ​മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ട്രാ​ക്കി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ക​മ്ബി​ക​ള്‍, കു​റ്റി​ക​ള്‍, റി​ബ​ണ്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

NO COMMENTS

LEAVE A REPLY