തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യാന്‍ കൊല്ലം പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിക്ക് ഒത്താശ ചെയ്തുകൊടുത്തത് പെണ്‍കുട്ടിയുടെ അമ്മയാണെന്ന് പോലീസ്. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് പോസ്കോ പ്രകാരം കേസെടുത്തു. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് 54കാരനായ ശ്രീഹരി. ഇയാള്തിരുവനന്തപുരത്ത് പേട്ട സ്വദേശിയായ പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച് വരികയാണെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷമായി പൂജയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി ശ്രീഹരി പെണ്‍കുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി പെണ്‍കുട്ടി ഇയാളുടെ പീഡനത്തിനിരയായിരുന്നെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം രക്ഷാര്‍ത്ഥം പ്രതിരോധിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.