തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തു. സ്വാമിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കേസ്. അതേസമയം പൊലീസ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡന കേസിലാണ് അറസ്റ്റ്. ചികിത്സ പൂര്‍ത്തിയാകുന്നതോടെ സ്വാമിയെ കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി 12.39 നാണ് 54 വയസുകാരനായ സ്വാമിയെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ നടത്തി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.