തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം നടത്തിയെന്ന ആരോപണത്തില്‍ തിരുത്തല്‍ വരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആഹ്ളാദ പ്രകടനം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനം ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ പ്രവര്‍ത്തകരുടെയോ പേരോ താന്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും കുമ്മനം പറയുന്നു. പ്രകടനം നടത്തിയത് കമ്മ്യൂണിസ്റ്റുകളെന്നാണ് പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല. തന്റെ ശ്രദ്ധയില്‍ വന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.