താനെ: മഹാരാഷ്ട്രയിലെ താനെയില്‍ നിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകള്‍ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു ശനിയാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ആയിരത്തിന്റെ 6455 നോട്ടുകളും അഞ്ഞൂറിന്റെ 7090 നോട്ടുകളുമാണ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്ത നോട്ടുകള്‍ ആദായനികുതി വകുപ്പിനു കൈമാറിയതായി പോലീസ് അറിച്ചു. നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതിനുശേഷം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.