സെല്‍ഫി ഭ്രമം വീണ്ടും ജീവനെടുത്തു; രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

158

രാംപൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പന്ത്രണ്ടോളം കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു 10 പേര്‍ രക്ഷപെട്ടു രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. യു.പിയിലെ രാംപൂരിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് 10 കുട്ടിളെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വിനോദയാത്രക്കായി എത്തിയ സെയ്ഫ് അലിഖാന്‍, ഫൈസി എന്നിവരാണ് മുങ്ങി മരിച്ചത്. ലാല്‍പൂര്‍ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ പുഴയിലെ ശക്തമായ ഒഴുക്ക് മാനിക്കാതെ ഇവര്‍ പുഴയിലേക്ക് ചെരിഞ്ഞു കിടന്ന് സെല്‍ഫി എടുത്തതാണ് മരണകാരണം.
രണ്ടു മാസത്തിനിടയില്‍ ഇതു രണ്ടാം തവണയാണ് ഈ ഭാഗത്ത് സെല്‍ഫി ശ്രമത്തിനിടയില്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്നത്.

NO COMMENTS

LEAVE A REPLY