കോഴിക്കോട്: കോഴിക്കോട്ടെ വടകരയില്‍ പൊതുയോഗത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്ന് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആണ് ബോംബേറ് നടന്നത്. രാത്രി ഏഴരയോടെയാണ് സംഭവം. ബോംബ് സമീപത്തെ മരത്തില്‍ തട്ടി സ്റ്റേജിനു സമീപത്താണ് വീണതെന്നും അല്ലായിരുന്നുവെങ്കില്‍ നിരവധിപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.