ന്യൂഡൽഹി: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ജൂണ്‍ എട്ടിനു നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഗുജറാത്ത്, ഗോവ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ പത്തു സീറ്റുകളിലേക്കു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് കമ്മിഷൻ മാറ്റിവച്ചത്. പകരം തിയതി ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പും വോട്ടിംഗ് മെഷൻ പരിശോധിക്കാൻ അവസരം നൽകുന്നതും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കമെന്നാണു സൂചന.