ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം; 19പേര്‍ കൊല്ലപ്പെട്ടു

209

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്‌ഫോടനം. 19പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരുക്ക്. തീവ്രവാദി ആക്രമണമാണെന്നാണ് സംശയിക്കുന്നു. പ്രാദേശിക സമയം രാത്രി 10.30 ഒടെയാണ് സ്‌ഫോടനമുണ്ടായത്. യുഎസ് പോപ് താരം അരിയാന ഗ്രാന്റെിന്റെ സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സ്‌ഫോടനം. . ഗായിക അരീന ഗ്രാൻഡെ സുരക്ഷിതയാണെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികളടക്കം നിരവധിപ്പേർ പരിപാടിക്കെത്തിയിരുന്നു. ഒരേസമയം 21,000 പേർക്ക് ഇരിക്കാവുന്നതാണ് അരീനയിലെ സ്റ്റേഡിയം. രണ്ട് തവണ സ്‌ഫോടനം ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്‌റ്റേഷന്‍ അടച്ചു. സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു എന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി തേരേസ് മെയ് പ്രതികരിച്ചു. തെരേസ മെയ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെച്ച്, സുരക്ഷാ ചുമതലയുള്ള കോബ്രാ കമ്മിറ്റിയുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സ്ഫോടനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

NO COMMENTS

LEAVE A REPLY