ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സി.പി.എമ്മിന്റെ കേരള ഘടകമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം സഖ്യത്തിലാണ്. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. എന്നാല്‍, ദേശീയ തലത്തില്‍ സി.പി.എം സഹകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ബംഗാള്‍ നേതാക്കളും സി.പി.ഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്തു വിട്ടുവീഴ്ചക്കും തയാറാണ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധം പാര്‍ട്ടിക്കില്ലെന്നും ആന്റണി വ്യക്തമാക്കി.