തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏതാണ് ഗുണകരമെന്ന് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതി പരാജയമായിരുന്നെന്നും അദാനിക്ക് ലാഭമുണ്ടാക്കുകമാത്രമാണ് പദ്ധതികൊണ്ടുണ്ടായെതെന്ന് ചൂണ്ടിക്കാണിച്ച് സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.