സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

170

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രീ മണ്‍സൂണ്‍ വര്‍ഷമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്. ഇത്തവണ മെയ് 30 ഓടെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷം കുറച്ചുകൂടി നേരത്തെ സജീവമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ സുദേവന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY