കൊച്ചി: എസ്.ബി.ടി എംപ്ലോയീസ് യൂണിയന് എസ്.ബി.ഐയില്‍ പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി. യൂണിയനില്‍ ജീവനക്കാര്‍ക്ക് തുടരാമെന്ന സര്‍ക്കുലര്‍ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
യൂണിയനില്‍ ആര്‍ക്കും അംഗമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എസ്.ബി.ഐയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് എസ്.ബി.ടിയിലെ യൂണിയനായിരുന്ന എസ്.ബി.ടി.ഇ.യുവാണ് ഹൈക്കോടതിയെ സമീപിച്ചത്.