തൃശൂർ: തൃശൂർ പെരുമ്പിലാവിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ ഗുരുതരമാണ്. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തിരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.