സൂറത്ത്∙ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായിരുന്ന പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ ജയിൽ മോചിതനായി. ഒൻപതു മാസങ്ങൾക്കുശേഷമാണ് മോചനം. ആറുമാസത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ഹർദിക്കിനെ മോചിപ്പിച്ചിരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി അഹമ്മദാബാദിലും സൂറത്തിലും റജിസ്റ്റർ ചെയ്തിരുന്ന കേസുകളിൽ കഴിഞ്ഞയാഴ്ച ഗുജറാത്ത് ഹൈക്കോടതി ഹർദിക്കിന് ജാമ്യം അനുവദിച്ചിരുന്നു. വടക്കൻ ഗുജറാത്തിൽ റജിസ്റ്റർ ചെയ്തിരുന്ന കേസിൽ ഈയാഴ്ച ആദ്യം ജാമ്യം ലഭിച്ചതോടെയാണ് ഹർദിക് ജയിൽ മോചിതനായത്.
ജോലി, കോളജുകളിലെ പ്രവേശനം തുടങ്ങിയവയിൽ സംവരണം ആവശ്യപ്പെട്ടാണ് പട്ടേൽ സമുദായം ഗുജറാത്തിൽ പ്രക്ഷോഭം നടത്തിയത്.