ചെന്നൈ : കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ച മലയാളി വിദ്യാർഥിയെ മറ്റു വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗവേഷകവിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനാണ് മർദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് കാന്പസിൽ കഴിഞ്ഞദിവസമാണ് ബീഫ് നടത്തിയത്. ഇതിനെതിരേ ഒരു സംഘം വിദ്യാർഥികൾ പ്രതിഷേധമുയർത്തിയിരുന്നു.