ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി

249

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി. സർക്കാർ നിർദേശപ്രകാരം ഒരുമാസത്തേക്കാണ് അവധി നീട്ടിയത്. രണ്ടുമാസം മുന്‍പാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ചാണു നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. മാത്രമല്ല, സർക്കാർ ഇതുവരെ തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയിൽ നിയമിക്കുമെന്നു തീരുമാനം എടുത്തിട്ടില്ല. ഇതേ തുടർന്ന് സർക്കാരാണ് അവധിനീട്ടിയെടുക്കാൻ നിർദേശിച്ചതെന്നാണ് വിവരം. ജേക്കബ് തോമസിനെ ആദ്യം നീക്കിയത് ഹൈക്കോടതിയിൽനിന്നുള്ള തുടർച്ചയായ വിമർശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അമർഷവും കണക്കിലെടുത്താണ്. ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയിൽ വിമർശനം ഉയർത്തിയപ്പോൾ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാഴ്ച തികയും മുൻപേ അദ്ദേഹത്തെ കൈവിട്ടതിനു പിന്നിൽ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. തുടർച്ചയായ വിമർശനങ്ങൾക്കൊടുവിൽ ഡയറക്ടറെ സർക്കാർ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി ചോദിച്ചിരുന്നു.

NO COMMENTS