തിരുവനന്തപുരം : ഈ മാസം 14 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലൈ 31 വരെ 48 ദിവസത്തേക്കാണ് നിരോധം ഏർപ്പെടുത്തുന്നതെന്നു ഫിഷറീസ് മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് മുതൽ കേരളം വരെയുള്ള കടലോരങ്ങളിലെ ട്രോളറുകളാണ് നിരോധനത്തിന്റെ പരിധിയിൽ വരുന്നത്. പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധം ബാധകമാകില്ല. എൻജിൻ ഘടിപ്പിച്ച വഞ്ചികൾക്ക് കടലിൽ പോകാൻ അനുമതിയുണ്ട്.