ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്ന് തോമസ് ഐസക്ക്

230

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സിനിമയുടെ വിനോദ നികുതി ഒഴിവാക്കുമെന്നും, സിനിമയ്ക്ക് ഇരട്ട നികുതി ഈടാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും അദ്ദഹേം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ധനമന്ത്രിയെ കാണാനെത്തിയത്. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇന്നസെന്റ് പ്രതികരിച്ചു.

NO COMMENTS