നയ്പിഡാവ് : 116 യാത്രികരുമായി സഞ്ചരിച്ച മ്യാന്‍മറിന്റെ സൈനിക വിമാനം കാണാതായി. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായതെന്ന് സൈനിക മേധാവി അറിയിച്ചു. 105 യാത്രികരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചക്ക് 1:35ന് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ കാണാതായ വിമാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.