തിരുവനന്തപുരം : ഡിജിപി ടി പി സെൻകുമാറിനെ താക്കീത് ചെയ്ത് സർക്കാർ. സെൻകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അനിൽകുമാറിന്റെ സ്ഥലം മാറ്റ ഉത്തരവ് ഇന്ന് തന്നെ നടപ്പാക്കണമെന്ന് സർക്കാർ. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.