ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി

196

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് ഹൈക്കോടതി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. 13 ബാറുകള്‍ തുറന്നത് ദൗര്‍ഭാഗ്യകരമെന്നും കോടതി. സുപ്രീം കോടതി വിധി ലംഘിക്കുന്ന സാഹചര്യം ഒരുക്കാന്‍ പാടില്ലായിരുന്നു. അത് ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. പാതയോര മദ്യശാല കേസിലെ പുനഃപ്പരിശോധന ഹരജിയും ഹൈക്കോടതി തീര്‍പ്പാക്കി.

NO COMMENTS