വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

165

മുംബൈ: മദ്യവ്യവസായി വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഐഡിബിഐ ബാങ്ക് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 57 പേജ് വരുന്ന ബൃഹത്തായ കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മല്യക്കെതിരെ ഇഡി നേരത്തെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ മല്യയുടെ 9,600 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുക്കുകയും ചെയ്തു.

NO COMMENTS