മോസ്കോ: ഇസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം. സിറിയന്‍ നഗരമായ റാഖയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ബാഗ്ദാദിയുടെ മരണ വാര്‍ത്ത സ്ഥിരീരികരിക്കാനാകില്ലെന്ന് അമേരിക്ക അറിയിച്ചു.
കഴിഞ്ഞ മെയ് 28ന് നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി ഉള്‍പ്പെടെ 330ഓളം പേര് മരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. ഇസില്‍ സൈനിക കൗണ്‍സില്‍ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ബാഗ്ദാദി കൊല്ലപ്പെട്ടതായി മുന്‍പ് പലതവണ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.