തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അടിയന്തരമായി യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തണം. ചികിത്സ ഫലപ്രദമാക്കാൻ അന്യസംസ്ഥാനങ്ങളുടെ സഹായം തേടണമെന്നും രക്തപരിശോധനയ്ക്കു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.