തിരുവനന്തപുരം: ബിജു രമേശ് മദ്യക്കച്ചവടം അവസാനിപ്പിക്കാനൊരുങ്ങുന്നു. ബാര്‍ കോഴ വിവാദത്തില്‍ കെ.എം മാണിക്കെതിരായ ആരോപണങ്ങളിലൂടെയാണ് ബിജു രമേശ് ശ്രദ്ധേയനാകുന്നത്. നിലവിലുള്ള ബാറുകളുടെ നിലവാരമുയര്‍ത്താതെയും പുതിയ ലൈസന്‍സിന് അപേക്ഷിക്കാതെയുമാണ് പുതിയ തീരുമാനം. എന്നാല്‍ രാജധാനി ഗ്രൂപ്പിന് കീഴില്‍ നിലവിലുള്ള ഒമ്പത് ഹോട്ടലുകള്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളായി തുടരും. ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. മറ്റ് വ്യവസായങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ബിജു രമേശ് പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവര്‍ജ്ജന നയത്തോട് യോജിപ്പില്ല. മദ്യപിക്കുന്നവരെ മദ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയല്ല, പകരം പുതിയ ആളുകള്‍ ആസക്തരാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ബാര്‍ കോഴ അന്വേഷണത്തിന്റെ പോക്കില്‍ തൃപ്തിയില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം
ആവശ്യപ്പെടുമെന്നും ബിജു രമേശ് പറഞ്ഞു.