തിരുവനന്തപുരം: ഉദ്ഘാടനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോയില്‍ യാത്രചെയ്തത് ദൂരൂഹമെന്ന് പിടി തോമസ് എംഎല്‍എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. കുമ്മനത്തിന്റെ മെട്രോ യാത്ര സംബന്ധിച്ച് വിവാദത്തിനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.