കൊച്ചി: കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. കോതമംഗലം സ്വദേശി ശ്യാം ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. രാവിലെ 6.45ഓടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ വെച്ച് പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രതി ഒളിവിലാണ്. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.