ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയില്‍

210

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസായി കൊച്ചി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് കൊച്ചി ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോര്‍ട്ട് സേവകേന്ദ്ര പുരസ്കാരം പ്രഖ്യാപിച്ചത്. എ കാറ്റഗറില്‍ പത്തില്‍ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്. 9.75 പോയിന്റുമായി ജലന്ദര്‍ രണ്ടും 9.30 പോയിന്റോടെ അഹമ്മദാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബി കാറ്റഗറിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കേരളത്തിനാണ്. തിരുവനന്തപുരം ഒന്നും മലപ്പുറം രണ്ടാം സ്ഥാനത്തുമെത്തി. കോഴിക്കോടിനൊപ്പം മധുരൈയും മൂന്നാം സ്ഥാനം പങ്കിട്ടു. സി കാറ്റഗറിയില്‍ കോയമ്ബത്തൂര്‍, അമൃത്സര്‍, ഷിംല എന്നീ കേന്ദ്രങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

NO COMMENTS