ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലണ്ടന്‍ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഭീകരര്‍ ഡല്‍ഹി കൊണാട്ട് പ്ലേസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണു ഡല്‍ഹി പൊലീസിനു ലഭിച്ച വിവരം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ലണ്ടനില്‍ ഭീകരാക്രമണം നടന്നത്.