സ്കൂ​ള്‍​ വാനിടിച്ച്‌ ര​ണ്ടാം ​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ മ​രി​ച്ചു

193

തൃ​ശൂ​ര്‍: സ്കൂ​ളി​ല്‍​നി​ന്നു വ​ന്ന അ​തേ വാ​ഹ​നം ഇ​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. പീ​ച്ചി എ​ല്‍​പി സ്കൂ​ളി​ലെ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും ചെ​ന്നാ​യ്പ്പാ​റ ഉ​രു​ള​ന്‍​കു​ന്ന് കൈ​പ്പ​റ്റ യേ​ശു​ദാ​സി​ന്‍റെ ഏ​ക മ​ക​നു​മാ​യ ജെ​സ്​ലി​ന്‍ (ആ​റ്) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ള്‍ വി​ട്ടു​വ​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്നി​റ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി പി​റ​കി​ലു​ടെ റോ​ഡ് മു​റി​ച്ച്‌ ക​ട​ക്കു​ന്പോ​ള്‍ പി​റ​കി​ലേ​ക്കെ​ടു​ത്ത അ​തേ വാ​ഹ​നം ത​ട്ടി അ​ടി​യി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​രാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എന്നാല്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

NO COMMENTS