ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചുപേര്‍ മരിച്ചു

180

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഓക്ല ഫെയ്സ്-1ലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അഞ്ചുപേര്‍ മരിച്ചു. ഒന്പതു പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. മൂന്നു സ്ത്രീകളും ഒരു കുട്ടിയും പുരുഷനുമാണ് മരിച്ചത്. ബുധനാഴ്ച വീട്ടില്‍ നടക്കുന്ന വിവാഹ നിശ്ച ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നിരവധിപ്പേര്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഭക്ഷണം തയാറാക്കവെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS