ലണ്ടന്‍: റഷ്യ, ബ്രിട്ടന്‍, യുക്രെയിന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. യുക്രെയിനിലാണ് ഏറ്റവും കൂടുതല്‍ ഭീഷണി. യുക്രെയിന്‍ നാഷ്ണല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും സൈബര്‍ ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച യുകെ, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്ബിനികളാണ് സൈബര്‍ ആക്രമണത്തിന്റെ പിടിയിലായത്. എന്നാല്‍ വൈറസ് അതിവേഗം വിവിധ കമ്ബനികളുടെ കമ്ബ്യൂട്ടറുകളില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ചു രാജ്യങ്ങളിലെ 20 ഓളം കമ്ബനികളെയാണ് സൈബര്‍ ആക്രമണം നേരിട്ടത്. കമ്ബ്യൂട്ടര്‍ ശൃംഗലയെ സൈബര്‍ ആക്രമണം ബാധിച്ചതായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്ബനിയായ മെര്‍ക്ക് ആന്റ് കമ്ബനി ട്വീറ്റ് ചെയ്തു. കമ്ബ്യൂട്ടറില്‍ ഫയലുകള്‍ ബ്ലോക്ക് ചെയ്തതായും പണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.